
തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് സൂര്യകാന്ത് മിശ്രയെ നിര്‍ദേശിച്ച് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്.
തന്റെ ശിപാര്‍ശ ഗവായ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു.
സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ന്യായാധിപനാണ് സൂര്യകാന്ത്.
സീനിയോറിറ്റി അനുസരിച്ച് ജസ്റ്റിസ് സൂര്യകാന്ത് തന്നൊണ് അടുത്ത ചീഫ് ജസ്റ്റിസാകേണ്ടത്.
നവംബര്‍ 23നാണ് ബി.ആര്‍ ഗവായ് വിരമിക്കുന്നത്.
സൂര്യകാന്തിന്റെ നിയമനം അംഗീകരിക്കപ്പെട്ടാല്‍ രാജ്യത്തിന്റെ 53ാമത് ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിതനാകും.
അങ്ങിനെയെങ്കില്‍ 14 മാസമായിരിക്കും അദ്ദേഹത്തിന്റെ കാലാവധി.
പിന്‍ഗാമിയെ പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഒക്ടോബര്‍ 23 ന് കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് ഗവായിക്ക് അയച്ച കത്തിന്റെ തുടര്‍ച്ചയായാണ് ശുപാര്‍ശ.
ചീഫ് ജസ്റ്റിസ് ഗവായി തന്റെ ശുപാര്‍ശ കത്തിന്റെ പകര്‍പ്പ് തിങ്കളാഴ്ച രാവിലെ ജസ്റ്റിസ് കാന്തിന് കൈമാറിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Photo Courtesy - Google











